Latest News

രജിസ്ട്രാര്‍ ഓഫീസ് പരിസരം പുകമയം; പ്ലാസ്റ്റിക് കുപ്പികളടക്കം തീയിടുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, മുന്‍സിഫ്‌കോടതി, പബ്ലിക് ലൈബ്രറി പരിസരം പുകമയമായതുകാരണം പൊതുജനങ്ങളും ഓട്ടോറിക്ഷാഡ്രൈ വര്‍മാരും യാത്രക്കാരും ചുറ്റുവട്ടത്തുള്ള കടകളിലുള്ളവരും പൊറ ുതിമുട്ടുന്നു. രജിസ്ട്രാര്‍ ആഫീസ് പരിസരവും മുന്‍സിഫ് കോടതി പരിസരവും തൂത്തൂവാരിയിനുശേഷമാണ് പ്ലാസ്റ്റിക് മാലിന്യമടക്കം കത്തിച്ചുകളയുന്നത്.
ഇതുയര്‍ത്തുന്ന മാരകമായ പുകപടലം കാരണം ശ്വാസംമുട്ടിക്കഴിയുകയാണ് തങ്ങളെന്ന് പരിസരവാസികള്‍ പറയുന്നു. പയ്യന്നൂര്‍ നഗരസഭ പ്ലാസ്റ്റിക് മുക്ത മേഖലയായി പ്രഖ്യാപിച്ചി ട്ടും മിനറല്‍വാട്ടര്‍ ബോട്ടിലുകളടക്കമാണ് ഇവിടെ കത്തിക്കുന്നത്.തങ്ങളുടെ മൂക്കിനുമുന്നില്‍ നിയമലംഘനം നടന്നിട്ടും അധികൃതര്‍ അനങ്ങുന്നില്ലെന്ന ആക്ഷേപവും പരിസരവാസികള്‍ ഉന്നയിക്കുന്നു.പബ്ലിക് ലൈബ്രറിയില്‍ രാവിലെതന്നെ എത്തിച്ചേരുന്ന നിരവധി വായനക്കാര്‍ക്കും അതിനുമുന്നിലെ ഓട്ടോസ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോഡ്രൈവര്‍മാര്‍ക്കും കോടതി സമുച്ചയത്തിന് മുന്നി ലെ റിക്ഷാ ഡ്രൈവര്‍മാര്‍ക്കും ഇ ത് നന്നേ ബുദ്ധിമുട്ടുന്നതായാണ് പരാതി. പാരിസ്ഥിതിക പ്രാധാന്യം നല്‍കി സംസ്ഥാനം ഹരിത കേ രളം പദ്ധതി നടപ്പാക്കുന്നതിന്റെ പ്ലാസ്റ്റിക് രഹിത നഗരസഭയായി പ്രഖ്യാപിച്ചിരുന്നു. 

No comments:

Post a Comment