Latest News

നാവിക അക്കാദമി മാലിന്യപ്രശ്‌നംരാമന്തളി നിവാസികളുടെ ദുരിതം കാണാന്‍ കലക്ടറെത്തി

 പയ്യന്നൂര്‍: ഏഴിമല നാവിക അ ക്കാദമിയിലെ മാലിന്യപ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം രാമന്തളിയിലെ ജനങ്ങള്‍ക്ക് ഗു രുതരമായ ആരോഗ്യപ്രശ്‌നമായ സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതം കാണാന്‍ ഒടുവില്‍ ജില്ലാ കലക്ടറെത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് രാമന്തളിയിലെത്തിയത്.
ഇന്ന് രാവിലെ മുതല്‍ അക്കാദമിയുടെ പ്രധാന കവാടത്തില്‍ ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണനടക്കുന്ന സമരപന്തലിലാണ് അദ്ദേ ഹം ആദ്യമെത്തിയത് .സ്ഥ ലം എം.എല്‍.എ സി. കൃഷ്ണന്‍, രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് എം.വി. ഗോവിന്ദന്‍ എന്നിവര്‍ അ ദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
 തുടര്‍ന്ന്മലിനജലം മൂലം കു ടിവെള്ളം മുട്ടിയ രാമന്തളിയിലെ വീടുകളും കിണറുകളും കലക്ടര്‍ സന്ദര്‍ശിച്ചു.
വില്ലേജ് ഓഫീസിന് സമീപ ത്തെ എ.പി. ഷിജു, വളമ്പത്ത് വിജയന്‍, നാവിക അക്കാദമി ചെ ക്ക് പോസ്റ്റിന് സമീപത്തെ കെ.പി.കുഞ്ഞിപാര്‍വ്വതി അമ്മ, കെ.പി. കമലാക്ഷി, കെ.പി. സുരേശന്‍ എന്നിവരുടെ വീട്ടിലെ കിണറുകളിലെ വെള്ളം പരിശോധിച്ച കലക്ടര്‍ ജനങ്ങളുടെ ദുരിതം നേരിട്ട് കാണുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹംനാവികഅ ക്കാദമിക്കകത്തെ മാലിന്യപ്ലാന്റ് സന്ദര്‍ശിച്ചു. ജനങ്ങളുടെ ദുരിത ത്തിന് പരിഹാരംകാണാന്‍ കര്‍മ്മസമിതി നടത്തുന്ന സമരപന്തലി ല്‍ എത്തിയ അദ്ദേഹം ജനങ്ങളി ല്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.

No comments:

Post a Comment