Latest News

തങ്കയം കുന്നച്ചേരി ചെമ്മങ്ങാട്ട് കുഞ്ഞറ പുനഃപ്രതിഷ്ഠാ മഹോത്സവം നാളെയും മറ്റന്നാളും

 തൃക്കരിപ്പൂര്‍: കുന്നച്ചേരി ചെമ്മങ്ങാട്ട് തറവാട് കുഞ്ഞറ പുനഃപ്ര തിഷ്ഠാ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം പുതുക്കി പണിത കുഞ്ഞറയുടെ പുനഃപ്രതി ഷ്ഠാ കലശോത്സവം നാളെയും മറ്റന്നാളുമായി വിവിധ പരിപാടി കളോടെനടക്കും.
മഹോത്സവ ഭാഗമായി നാളെ ഉച്ചക്ക് രണ്ട് മണിക്ക് ചന്തേര വടക്കേ യോഗീ മഠത്തിലെ വി എം കരുണാകരന്‍ ഗുരുക്കളെ തങ്കയം മാ ണിക്കനാല്‍ ക്ഷേത്ര പരിസരത്തു നിന്നും ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കും. മൂന്ന് മണിക്ക് നടക്കുന്ന കുടുംബ സംഗമം കുന്നച്ചേരി പൂമാല 'ഭഗവതി ക്ഷേത്രത്തിലെ കൃഷ്ണന്‍ അന്തിത്തിരിയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചെമ്മങ്ങാട്ടെ നാരായണന്‍ കാരണവര്‍, കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാടന്‍, വയല്‍വീട് അമ്പാടി കാരണവര്‍ എന്നിവരെ ആദരിക്കും. വത്സന്‍ പിലിക്കോട് പ്രഭാഷണം നടത്തും. വൈകുന്നേരം ആറ് മണിക്ക് കക്കുന്നം പത്മനാഭന്‍ നയിക്കുന്ന സം ഗീത വിരുന്ന് അരങ്ങേറും. രാത്രി എട്ട് മണിമുതല്‍ പൂജാദി കര്‍മങ്ങള്‍ നടക്കും. തുടര്‍ന്ന് അന്നദാനവും നടക്കും.
മറ്റന്നാള്‍ രാവിലെ ഗണപതി ഹോമത്തിന് ശേ ഷം 8.20നും 9.20നും മധ്യേ യുള്ള ശുഭമുഹൂര്‍ത്തത്തില്‍ വിഎം കരുണാകര ന്‍ഗുരുക്കളുടെ മുഖ്യകാര്‍മികത്വത്തില്‍ദേവപ്രതിഷ്ഠ നടക്കും. 

No comments:

Post a Comment