Latest News

അനുമോദിച്ചു

 പയ്യന്നൂര്‍: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖലാ കമ്മിറ്റി ളിതകലാ അക്കാഗമി അംഗമായി നിയമിതനായ പി.വി. ബാലന്‍, സംസ്ഥാന സെക്രട്ടറി ദിലീഷ്‌കുമാര്‍ പരിയാരം, ജില്ലാ സെക്രട്ടറി കൃഷ്ണദാസ് മാധവി എന്നിവരെ അനുമോദിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. വിജിലേഷ് അനുരാഗ് അധ്യക്ഷത വഹിച്ചു. ഷിബുരാജ്, രാജേഷ് കരേള, ഷാജി പയ്യന്നൂര്‍, അശോകന്‍ പുറച്ചേരി, പി.വി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജ് പിടിഎയുടെ നേതൃത്വത്തില്‍ റാങ്കും ഉന്നത സ്ഥാനങ്ങളും നേടിയ കുട്ടികളെ അനുമോദിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ഡ. പി. ബാബു ആന്റോ അവാര്‍ഡ് വിതരണം ചെയ്തു. തേജ് രാജ് മല്ലര്‍എന്റോവ് മെന്റ് വിതരണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കെ.ടി. രവീന്ദ്രന്‍അധ്യക്ഷത വഹിച്ചു. കെ.വി.ബാലകൃഷ്ണന്‍, ഡോ. വി.എം. സന്തോഷ്, ഡോ. വി.ഹരികൃഷ്ണന്‍.,ഡോ.എം.എം വിജേഷ്, ഡോ. സപ്ന ജേക്കബ്, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.



No comments:

Post a Comment