Latest News

വാനരന്മാര്‍ക്ക് വാസ സ്ഥലം ഒരുക്കണം-കര്‍ഷകമോര്‍ച്ച

 പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ ജനങ്ങള്‍ വാനര ശല്യം കൊണ്ടു പൊറുതിമുട്ടുകയാണെന്നും അതിനാല്‍ വാനരന്മാര്‍ക്ക് വാസസ്ഥലമൊരുക്കണമെന്നും,രാമന്തളിയില്‍ കാര്‍ഷിക വിളകള്‍ മാത്രമല്ല, വീട്ടിനകത്തുള്ള ഭക്ഷണ സാധനങ്ങള്‍ വരെ വാനരസംഘം എടുത്തുകൊണ്ടുപോകുന്നുവെന്നും ഇത് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും കര്‍ഷകരുടെയും പ്രശ്‌നമാണെന്നും പൊതുവെ തെങ്ങ് കൃഷിക്കാര്‍ ദുരിതത്തിലാണെന്നും അതിന് പുറമെയാണ് കുരങ്ങുശല്യമെന്നും ഇതിന് പരിഹാരം കാണണമെന്നും രാമന്തളി പഞ്ചായത്ത് കര്‍ഷകമോര്‍ച്ച യോഗം ആവശ്യപ്പെട്ടു.
വാനരന്മാരുടൈ സങ്കേതമായിരുന്ന ഏഴിമലയില്‍ നാവിക അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടിയാണ് ഇവ വാസ സ്ഥലം നഷ്ടപ്പെട്ട് നാട്ടിലേക്ക് ഇറങ്ങിയത്.വാനരന്മാര്‍ക്ക് വാസ സ്ഥലമൊരുക്കി ഭക്ഷണവും കുടിവെള്ളവും നല്‍കണമെന്നുംഅതിനായി ഒരു സങ്കേതമൊരുക്കണമെന്നും കര്‍ഷക മോര്‍ച്ച ആവശ്യപ്പെടുന്നു.അതുപോലെ തന്നെ പുറമ്പോക്ക് ഭൂമിയിലും മറ്റും എളുപ്പത്തില്‍ കായ്ക്കുന്ന പപ്പായ പോലുള്ള ചെടികളും മറ്റ് ചെടികളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് വാനരന്മാരുടെ ശല്യം കുറക്കാന്‍ വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും റവന്യു വകുപ്പും സംയുക്തമായി പദ്ധതി തയ്യാറാക്കണമെന്നും ബന്ധപ്പെട്ടവരോട് കര്‍ഷക മോര്‍ച്ച ആവശ്യപ്പെട്ടു

No comments:

Post a Comment