Latest News

തബലിസ്റ്റ് ജനാര്‍ദ്ദനന് നാടിന്റെ സ്‌നേഹാദരം

കണ്ടോത്ത്: കലാജീവിതത്തില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തീകരിച്ച പ്രശസ്ത തബലിസ്റ്റ് എം. ജനാര്‍ദ്ദനന് കണ്ടോത്ത്‌നാടിന്റെ സ്‌നേഹാദരം. പുരോഗമന കലാസാഹിത്യ സംഘം ഒരുക്കിയ പരിപാടിയില്‍ നാട്ടുകാരൊന്നടങ്ങം എത്തി. തബല, ഫ്‌ളൂട്ട്, ചെണ്ട, ട്രിപ്പിള്‍ എന്നിവ മികച്ചച രീതിയില്‍ വായിക്കുന്ന അനുഗ്രഹീത കലാകാരനാണ് ജനാര്‍ദ്ദനന്‍. കണ്ടോത്ത് യുവപ്രതിഭ കലാസമിതിയില്‍ വെച്ച് ഉപകരണ സംഗീതത്തില്‍ പരിശീലനം നേടുകയും പിന്നീട് ഈമേഖലയില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്ത ജനാര്‍ദ്ദനന്‍ ഇപ്പോള്‍ കേരളത്തിലെ മുന്‍നിര കലാകാരന്മാരിലൊരാളാണ്. മികച്ച ഗായകനും മിമിക്രി കലാകാരനും കൂടിയാണ്. കോത്തായിമുക്ക് പോസ്റ്റോഫീസിന്‌സമീപം നടന്ന പരിപാടി സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് കലാകാരന്‍ അസീസ് തായിനേരി മുഖ്യാതിഥിയായി. കെ.കെ. ഗംഗാധരന്‍, സി. കരുണാകരന്‍, ടി.പി. കമലാക്ഷന്‍, ടി.ഇ. ഉഷ, കെ.വി പ്രശാന്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. പി. ഷിജിത്ത് സ്വാഗതവും വി. വൈശാഖ് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി എംഎസ്സി മാത്സ് റാങ്ക് ജേതാവ് കെ.ജിജിന, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതം സെക്കന്റും എഗ്രേഡ് നേടിയ സൗരവ് പ്രഭാകരന്‍, ചെസ് പ്രതിഭ അനുരാഗ് വി.എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. തുടര്‍ന്ന് എം. ജനാര്‍ദ്ദനന്റെ വണ്‍മാന്‍ഷോ, പ്രതിഭാസംഗമം, പയ്യന്നൂര്‍ എസ്.എസ്. ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവയും നടന്നു.

No comments:

Post a Comment