Latest News

നാവിക അക്കാദമി മാലിന്യ പ്രശ്‌നം:മ്മസമിതി വെള്ളിയാഴ്ച രാമന്തളി പി എച്ച് സിയിലേക്ക് മാര്‍ച്ച് നടത്തും

 പയ്യന്നൂര്‍: രാമന്തളിയിലെ മലിന ബാധിത പ്രദേശത്ത് ആരോഗ്യ വകുപ്പ് കാര്യക്ഷമമായി ഇട പെ ടാത്തതില്‍ പ്രതിഷേധിച്ച് പത്തി ന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് രാമന്തളി പി എച്ച് സിയി ലേക്ക് ജന ആരോഗ്യ സംരക്ഷ ണ സമിതി മാര്‍ച്ച് നടത്തും.
രാമന്തളിയില്‍ ജനവാസ കേ ന്ദ്രത്തിനു സമീപത്തായി പ്രവര്‍ ത്തിക്കുന്ന നാവിക അക്കാദമി മാ ലിന്യ പ്ലാന്റില്‍ നിന്നും മലിന ജലം ഒഴുകി ജനജീവിതം ദുസ്സ ഹമായിട്ട് ദിവസങ്ങള്‍ പിന്നിട്ടും പ്രദേശത്ത് ആരോഗ്യ വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ല.
മലിനജലം ഉപയോഗിക്കുന്ന വര്‍ക്ക് ചൊറിച്ചല്‍ അടക്കമുള്ള ത്വക്ക് രോഗങ്ങള്‍ പിടിപെട്ടു ക ഴിഞ്ഞു.
ഇതില്‍ പ്രതിക്ഷേധിച്ചാണ് കര്‍ മ്മസമിതിയായ ജന ആരോഗ്യ സംരക്ഷണ സമിതി മാര്‍ച്ച് സം ഘടിപ്പിക്കുന്നത്. മലിന ബാധിത പ്രദേശം ഡിഎംഒ അടക്കമുള്ള ഉന്നത മെഡിക്കല്‍ സംഘം സ ന്ദര്‍ശിക്കുക,
അടിയന്തിരമായി പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടി പ്പി ക്കുക തുടങ്ങിയവയും കര്‍മ്മസ മിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃ ഷ് ണന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ പി രാജേന്ദ്രകുമാര്‍, പി കെ നാരായണന്‍, ക വിനോദ് കുമാര്‍ രാമന്തളി, ടി കെ രമേശന്‍, ബിജു വരപ്രത്ത്, ടി കെ സന്തോഷ് ,സുനില്‍ രാമന്തളി സംസാരിച്ചു.

No comments:

Post a Comment