Latest News

മഹാദേവഗ്രാമത്തില്‍ മദ്യപാനികളുടെ വിളയാട്ടം അധ്യാപക ദമ്പതികളുടെ വീട്ടുവരാന്തയില്‍ മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും തള്ളി

പയ്യന്നൂര്‍: മഹാദേവ ഗ്രാമത്തില്‍ മദ്യപ ശല്യം രൂക്ഷം. ഇന്നലെ രാ ത്രി പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് താമസിക്കുന്ന അധ്യാപക ദമ്പതികളുടെ വീട്ടുവരാന്തയില്‍ മദ്യപിച്ചശേഷം മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും തള്ളി.
ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം. മോഹനന്‍മാസ്റ്ററുടെ വീട്ടുവരാന്തയിലാണ് രാത്രിയില്‍ മദ്യപിച്ചശേഷം ഒഴിഞ്ഞ കു പ്പികളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസിറ്റ്ക് കവറുകളും ത ള്ളിയത്. ഇന്ന് പുലര്‍ച്ചെ വീട്ടുകാര്‍ വാതി ല്‍ തുറന്നപ്പോഴാണ് വരാന്തയില്‍ മാലിന്യങ്ങള്‍ കണ്ടത്.
മദ്യപിച്ച ശേഷം കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനെ ചോദ്യം ചെയ്ത വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. സമീപകാലത്തായി പ്രദേശ ത്ത് കൗമാരക്കാരുള്‍പ്പെടെയുള്ള മദ്യപരുടെ ശല്യം ഏറിവരികയാണ്.
ശാന്തത നിറഞ്ഞ മഹാദേവഗ്രാമവും പരിസരവും മദ്യപന്മാര്‍ സമീപകാലത്തായി ഇടത്താവളമാക്കിയതോടെ അസമയങ്ങളില്‍ വാക്കേറ്റവും മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് തകര്‍ക്കുന്നതും പരിസരവാസികള്‍ക്ക് ദുരിതമായ മാറിയിട്ടുണ്ട്. സമീപപ്രദേശത്തുനിന്നുപോലും സംഘം ചേര്‍ന്ന് ഇവിടെ മദ്യപിക്കാനെത്തുന്ന വരുടെ എണ്ണംകൂടിവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. ക്ഷേത്രചിറ രാത്രിയില്‍ ഇത്തരക്കാരുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്.വീട്ടുവരാന്തയില്‍ മദ്യകുപ്പികള്‍ ഉപേക്ഷിച്ച സംഭവം നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

No comments:

Post a Comment