Latest News

കാഴ്ചയുടെ ഉത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

പയ്യന്നൂര്‍: ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്രചലച്ചിത്രോസ്തവത്തിന് ഇന്ന് തുടക്കമാകും. പിലാത്തറ സംഗം ഓഡിറ്റോറയത്തിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ സിനിമകളുടെ പ്രദര്‍ശനമാരംഭിക്കും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം വൈകുന്നേരം സംഗം ഓഡിറ്റോറയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ മലയാള ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണ്‍ നിര്‍വഹിക്കും.
മേളയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഗോവ, തിരുവനന്തപുരം ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അ തോടൊപ്പം ഇന്ത്യന്‍ സിനിമകളിലും ലോകസിനിമകളിലും ശ്രദ്ധേയങ്ങളായ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഉണ്ടാകും. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രമുഖ ചലച്ചിത്രപ്രതിഭകളായ പോള്‍ കോക്‌സ്, ആന്ദ്രെ വൈദ, ഓംപുരി തുടങ്ങിയവരുടെ ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് ആയി പ്രദര്‍ശിപ്പിക്കുന്നതാണ്. മേളയിലെ എല്ലാ ചിത്രങ്ങളും മലയാളം സബ്‌ടൈറ്റിലുകളോടെയായിരിക്കും പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത. ഐ ഓള്‍ഗ, ഇന്നസെന്‍സ്, മാക്‌ബെത്, ആക്രോശ്, ലാന്റ് ഓഫ് മൈന്‍, ദ് പ്രസിഡണ്ട്, കനാല്‍, എംബ്രേസ് ഓഫ് ദ് സര്‍പന്റ്, റൂം, അണ്ടര്‍ ദ ഷാഡൊ, ഇവ ഡസ്ന്റ് സ്ലീപ് എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ അപുര്‍ പാഞ്ചാലി, പാര്‍ച്ഡ് എന്നീ ചിത്രങ്ങളും മല യാളം സിനിമാവിഭാഗത്തില്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍, ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എ ന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. പ്രസിദ്ധ ഡോക്യുമെന്ററി ചലച്ചിത്ര കാരന്‍ ശ്രീ ബാബു കാമ്പ്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മദര്‍ബേഡ് എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറും മേളയോട നുബന്ധിച്ച് നടക്കും.
ശനിയാഴ്ച മാന്‍ഹോള്‍ സിനിമയിടെ പ്രദര്‍ശനാനന്തരം സംവി ധായിക വിധു വിന്‍സെന്റ്, ഞായറാഴ്ച പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനാന്തരം സംവിധായകന്‍ ഡോ. ബിജു എന്നി വര്‍ പങ്കെടുക്കുന്ന മീറ്റ് ദ ഡയറക്റ്റര്‍ ഉണ്ടായിരിക്കുന്നതാണ്.
ചലച്ചിത്രപ്രദര്‍ശനങ്ങളോടൊപ്പം നാളെ വൈകുന്നേരം അഞ്ച് മണിക്ക് ദേശീയതയും സിനിമയും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. പ്രശസ്ത കവി ശ്രീ. പി. എന്‍. ഗോപീകൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. ടി.കെ. ഉമ്മര്‍, കെ.വി. മണികണ്ഠദാസ് എന്നിവര്‍ സംസാരിക്കും. ആര്‍. മുരളീധരന്‍ മോഡറേറ്ററായി രിക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറ ത്തില്‍ മലയാള സിനിമ-മാറുന്ന കാഴ്ചാശീലങ്ങള്‍ എന്ന വിഷയം വി.എച്ച്. നിഷാദ് അവതരിപ്പിക്കും. ഷെറി, മനോജ് കാന, ബാബു കാമ്പ്രത്ത്, മധുരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കെ.സി. മുരളീധരന്‍ മോഡറേറ്ററാകും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപനച്ചടങ്ങ് ടി.വി. രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചെറുതാഴം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ്പ്രഭാവതി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സി. വി. ബാലകൃഷ്ണന്‍, ഡോ. ബിജു, പയ്യന്നൂര്‍ നഗര സഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.നല്ല സിനിമയ്ക്കുവേണ്ടിയുള്ള ജനകീയകൂട്ടായ്മയായ ഓപ്പണ്‍ ഫ്രെയിം സംഘടിപ്പിക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നതിനും വിശദവിരങ്ങള്‍ അറിയുന്നതിനും 9446168067, 9447783560, 9947751054 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment