Latest News

നവീകരണ കലശ കമ്മിറ്റി രൂപീകരിച്ചു

 പയ്യന്നൂര്‍: കുന്നരു പള്ളിക്കര അമ്പലം പുനഃപ്രതിഷ്ഠ നവീകരണ കലശ കമ്മിറ്റി രൂപീകരിച്ചു. തന്ത്രി അബ്ലി വടക്കേയില്ലത്ത് ശങ്കരവാധ്യാന്‍ നമ്പൂതിരി, മേല്‍ശാന്തി എം.ഇ ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹഭാഷണംനടത്തി. വി.വി. ഉണ്ണിക്കൃഷ്ണന്‍, വി.വി. രവീന്ദ്രന്‍, വി.പി. രാമചന്ദ്രന്‍, പള്ളിത്തറകുഞ്ഞിക്കണ്ണന്‍, പി.വി. രാഘവന്‍,വി.വി. രജീഷ് എന്നിവര്‍ പ്രസംഗിച്ചു.പി.വി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ.വി. രാമചന്ദ്രന്‍(ചെയര്‍മാന്) വി.വി. രവീന്ദ്രന്‍(ജനറല്‍ കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു. 

No comments:

Post a Comment