Latest News

സൗജന്യ മോട്ടിവേഷണല്‍ ക്ലാസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌നേഹപൂര്‍വ്വം പദ്ധതിയിലുള്‍പ്പെടുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്കൊരുങ്ങാം എന്ന പേരില്‍ സൗജന്യ മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിക്കുന്നു.
പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പതിനെട്ടിന് ശനിയാഴ്ച രാവിലെ ഒമ്പതര മണിക്ക് പയ്യന്നൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എത്തേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034021747, 9446669970 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment