Latest News

ഓഡിയോ സി.ഡി.പ്രകാശനം ചെയ്തു

 കടന്നപ്പള്ളി: പോത്തേര തറവാട് ക്ഷേത്രമായ കടന്നപ്പള്ളി കേ ളോ ത്തറഭഗവതീ ക്ഷേത്ര ധര്‍മ്മ ദൈവങ്ങളെക്കുറിച്ചുള്ള ഓഡിയോ സി. ഡി.യുടെ പ്രകാശന കര്‍മ്മം ക്ഷേത്ര നടയില്‍ നടന്നു. ഇരു പ ത്തേഴ് വര്‍ഷത്തിന് ശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവ ത്തി ന്റേയും ആണ്ടു കളിയാട്ടത്തിന്റെയും ഭാഗമായാണ് സി.ഡി. നി ര്‍മ്മിച്ചത്.
ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി ചലച്ചിത്ര സംവിധായകന്‍ എസ്.വി.സജീവന് നല്കി സി.ഡി.യുടെ പ്രകാശനം നിര്‍വ്വഹിച്ചു. പി.പി.കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി.കെ.മധുസൂദനന്‍ നമ്പ്യാര്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, സതീശന്‍ കടന്നപ്പള്ളി, പി.ആര്‍.പ്ര'ാകരന്‍, വി.വാസുദേവന്‍ നമ്പൂതിരി , ഇ മുരളീകൃഷ്ണന്‍ നമ്പൂതിരി ,പി. കെ.ഹരികൃഷ്ണന്‍, ശരത് ചന്ദ്രന്‍ സി, സംഗീത സംവിധായകന്‍ സു നില്‍ മാടായി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു

No comments:

Post a Comment