Latest News

നഗരസഭയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്

 പയ്യന്നൂര്‍: പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ അഞ്ച് സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ഏര്‍പ്പെടുത്തുന്നു.
പ്രാരംഭഘട്ടമെന്ന നിലയില്‍ ഓരോ ഹൈസ്‌കൂളിലും രണ്ടുവീതം ക്ലാസ് മുറികളാണ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ലാപ്‌ടോപ്പ് ,പ്രൊജക്ടര്‍, തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ക്ലാസ്മുറിയില്‍ ഏര്‍പ്പെടുത്തും. പദ്ധതിയുടെ ഔപചാരികായ ഉദ്ഘാടനം പതിനേഴിന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ടങ്കാളി ഷേണായി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സി. കൃഷ്ണന്‍ എംഎല്‍.എ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിക്കും.

No comments:

Post a Comment