Latest News

അന്നൂര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം വെള്ളിയാഴ്ച തുടങ്ങും

പയ്യന്നൂര്‍: മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇരുപത്തിനാലിന് വെള്ളിയാഴ്ച തുടങ്ങും. തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനന്‍ നമ്പൂതിരിപപാട് കാര്‍മികത്വം വഹിക്കും. വൈകുന്നേരം നാല് മണിക്ക് അക്ഷരശ്ലോക സദസ്സ്, ഏഴിന് ഓട്ടന്‍തുള്ളല്‍, ഇരുപത്തിയഞ്ചിന് ശനിയാഴ്ച രാവിലെ ഏഴര മണിക്ക് ദേവീ മാഹാത്മ്യ പാരായണം, വൈകുന്നേരം അഞ്ച് മണിക്ക് എം. വെങ്കിടാചലപതിയുടെ സംഘവും അവതരിപ്പിക്കുന്ന നാദസ്വരകച്ചേരി, ആറരമണിക്ക് സംഗീത വിരുന്ന്, ഇരുപത്തിയാറിന് ഞായറാഴ്ച രാവിലെ അഞ്ചുമണി മുതല്‍ അഭിഷേകം, ഗണപതിഹോമം, നവക പൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശ്രീഭൂതബലി, പന്ത്രണ്ടരമണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം അഞ്ച് മണിക്ക് നാദസരക്കച്ചേരി, ആറ്മണിക്ക് ദീപാരാധന, , മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, രാത്രി ഏഴര മണിക്ക് തലയന്നേരി പൂമാല ഭഗവതികാവ് വക കാഴ്ചവരവ്,  തിടമ്പെഴുന്നള്ളത്തും. തിടമ്പ് നൃത്തവും
മഹാവിഷ്ണുക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പൂജാവിധികളോടെ മുറിച്ചെടുത്ത് അന്നൂരിലെത്തിച്ച തേക്കുമരം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു

No comments:

Post a Comment