Latest News

ആചാരങ്ങള്‍ തുടരും; പൂരം വെടിക്കെട്ടിന് മന്ത്രിസഭയുടെ അനുമതി

തിരു: തൃശൂര്‍ പൂരത്തിന് വെടി ക്കെട്ടുള്‍പ്പെടെയുളളവ മുന്‍വ ര്‍ഷത്തേതില്‍നിന്നു മാറ്റമില്ലാതെ നടത്താന്‍ മന്ത്രിസഭയുടെ അനു മതി. തൃശൂര്‍ പൂരത്തില്‍ ആചാര ങ്ങള്‍ മുടങ്ങില്ല. വെടിക്കെട്ട് ഉള്‍ പ്പെടെയുളളവയ്ക്കുമുടക്കമു ണ്ടാ കില്ല. ഉത്സവത്തിനു മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരു ക്കാനും മന്ത്രിസഭാ യോഗം തീ രുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്ര ത്തെ അറിയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൂരം വെടി ക്കെട്ടിന് അനുമതി നിഷേധി ച്ചതില്‍ പ്രതിഷേധിച്ച് കേരള ഫെ സ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ ക മ്മിറ്റിയുടെ നേതൃത്വത്തില്‍ തൃ ശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ ന്ന് മന്ത്രി വി.എസ്. സുനില്‍ കു മാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരി ഹരിക്കാനായിരുന്നില്ല. കൊല്ലം പുറ്റിംഗല്‍ അപകടത്തിന്റെ പ ശ്ചാത്തലത്തിലാണ് രാത്രിയില്‍ ഉഗ്രശബ്ദത്തോടെ വെടിക്കെട്ട് നടത്തുന്നത് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി നിരോധിച്ചത്. കോടതിവിധിയെ തുടര്‍ന്ന് സാംപിള്‍ വെടിക്കെട്ട് നടത്താ നായി ദേവസ്വങ്ങള്‍ ഹൈക്കോട തിയെ സമീപിച്ചു. തുടര്‍ന്ന് ഉപാ ധികളോടെ ഹൈക്കോടതി കഴി ഞ്ഞ വര്‍ഷം അനുമതി നല്‍കി.

No comments:

Post a Comment