Latest News

കൊളംബിയയിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍

കൊളംബിയയിലെ ആരോഗ്യവകുപ്പില്‍ രണ്ടു വര്‍ഷം കൊളംബിയയിലെ ഏഴ് മുന്‍സിപ്പാലിറ്റികളില്‍ സമരം ആരംഭിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും പണിമുടക്കി. ഡിസംബര്‍ ഇരുപത്തിയാറിന് നടന്ന ചര്‍ച്ചയില്‍ കുടിശ്ശിക ഘട്ടം ഘട്ടമായി നല്‍കാമെന്ന തീരുമാനം തൊഴിലാളികള്‍
അംഗീകരിച്ചില്ല.
പണിമുടക്ക് തുടര്‍ന്നപ്പോള്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു.
തിനാറ് ദിവസം നീണ്ടുനിന്ന പണിമുടക്ക് കൊളംബിയയില്‍ പുതിയ അനുഭവം
പകരുന്നതായിരുന്നു.7.നോര്‍ത്ത് അയര്‍ലന്റിലെ അധ്യാപകര്‍
ചെലവ് ചുരുക്കലിന്റെ പേരില്‍ തൊഴിലാളികളുടെ കൂലി കുറക്കുന്ന നടപടികള്‍ പല രാജ്യങ്ങളിലും തുടരുകയാണ്.
സര്‍ക്കാരിന്റെ ദൂര്‍ത്തിനും അഴിമതിക്കും ഒരു കുറവുമില്ല. തൊഴിലാളികളെയും പാവപ്പെട്ടവരെയും ചൂഷണം ചെയ്ത്
കോര്‍പ്പറേറ്റ് പെട്ടകള്‍ നിറക്കുന്ന നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തി
പ്രാപിക്കുകയാണ്. ഐറിസ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍
അധ്യാപകര്‍ പണിമുടക്കി. എണ്ണൂറ് സ്‌കൂളുകളിലായി ഏഴായിരത്തില്‍ അധികം അധ്യാപകര്‍ പണിമുടക്കില്‍ലണി ചേര്‍ന്നു. കേവലം
ഒരു ശതമാനം വേതനവര്‍ദ്ധനയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ
പിച്ചക്കാശ് വേണ്ടെന്ന് അധ്യാപകര്‍ പ്രഖ്യാപിച്ചു. മാന്യമായ കൂലി,
തൊഴിലാളികളുടെ അവകാശമാണ്. അത് നേടിയെടുക്കും വരെ പ്രക്ഷോഭം തുടരും.
8നജീരിയയിലെ പൊതുമേഖലാ ജീവനക്കാര്‍ നൈജീരിയയില്‍ ജനുവരി ഒമ്പതിനാണ് വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുന്നത്. മാസങ്ങളായി ശമ്പളം
ലഭിക്കാത്ത അധ്യാപകര്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം പണിമുടക്കിയാണ്
പ്രതിഷേധിച്ചത്. നൈജീരിയയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ അഞ്ചു
വര്‍ഷമായി ശമ്പളം ലഭിച്ചില്ല. പ്രൈമറി/ സെക്കന്ററി വിഭാഗങ്ങളിലെ
അധ്യാപകര്‍ക്ക് കഴിഞ്ഞ ജൂലായ് മാസത്തെ ശമ്പളം ഡിസംബറിലാണ് ലഭിച്ചത്. ഈ നടപടി ജീവനക്കാരുടെ ദൈനംദിന ജീവിതം താളം തെറ്റിക്കുകയാ ണ്. പൊതുമേഖലാ തൊഴിലാളികള്‍ സംയുക്തമായി ദേശവ്യാപക പ്രക്ഷോഭത്തിന്
തയ്യാറെടുക്കുകയാണ്.
ഭരണകൂടനയങ്ങള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിന് പൊതുസമൂഹം സര്‍വ്വ
പിന്തുണയും വാഗ്ദാനം ചെയ്തു.9.ഐവറി കോസ്റ്റിലെ പൊതുമേഖലാ
ജീവനക്കാര്‍ശമ്പളവും പെന്‍ഷനും കാലാകാലങ്ങളില്‍ പരിഷ്‌ക്കരിക്കാതെ
ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന ഭരണകൂടനയങ്ങള്‍ക്കെതിരെ ഐവറികോസ്റ്റിലെ പൊതുമേഖലാ ജീവനക്കാര്‍ പോരാട്ടം തുടരുകയാണ്.
ജനുവരിഒമ്പതിന് നടന്ന പണിമുടക്ക് വന്‍ വിജയമായിരുന്നു. 2012ല്‍ നടപ്പിലാക്കിയ പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ കുറക്കുകയാണ്.
പെന്‍ഷന്‍ പ്രീമിയം വര്‍ദ്ധിപ്പിക്കുകയും പദ്ധതി അനാകര്‍ഷകമാകുകയും ചെയ്തു. പരിമിതമായ ഉപജീവനത്തിനുപോലും പെന്‍ഷന്‍ തുക
തികയാതായി.
പെന്‍ഷന്‍ സംരക്ഷിക്കാന്‍ ഐവറികോസ്റ്റില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരികയാണ്.10.ക്യൂബക് മിന്‍സിപ്പാലിറ്റി ജീവനക്കാര്‍
പെന്‍ഷന്‍ എന്ന സാമൂഹ്യ സുരക്ഷാ പദ്ധതി ലോകവ്യാപകമായി
അപ്രത്യക്ഷമാകുകയാണ്. കാനഡയിലെ പല മുന്‍സിപ്പാലിറ്റികളും പെന്‍ഷന്‍ കുറക്കാനും നിഷേധിക്കാനും നടപടികള്‍ തുടരുകയാണ്.
ഈ നടപടിക്കെതിരെ ക്യൂബക് മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാര്‍
പ്രക്ഷോഭത്തിലാണ്. ദൈനംദിന ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന
ഭരണകൂടനയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ തൊഴിലാളികള്‍ക്ക് സാധിക്കണം.ലോകവ്യാപകമായി സമരങ്ങള്‍ പടരുകയാണ്. തൊഴിലും കൂലിയും പെന്‍ഷനും സംരക്ഷിക്കാന്‍.


No comments:

Post a Comment