Latest News

തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍: മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മല്‍(20) ആണ് മരിച്ചത്. സംഭ വത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തു. വൈകുന്നേരംആറ് മണിവരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രി പന്ത്രണ്ടരമണിയോടെ കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് നിര്‍മലിന് കുത്തേറ്റ ത്. നിര്‍മലടങ്ങിയ സംഘത്തെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കു കയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. കുത്തേറ്റ നിര്‍മലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ബി.ജെ.പി പ്രവര്‍ ത്തകന്‍ മിഥുന്‍ പരിക്കേറ്റ് ചികിത്സയിലാണ്.

No comments:

Post a Comment