Latest News

സ്വകാര്യ ബസ്സ് തടയല്‍ ഏഴു സ്വകാര്യ ബസ്സ് ജീവനക്കാര്‍ അറസ്റ്റില്‍

 പയ്യന്നൂര്‍: സ്വകാര്യ ബസ്സ് ജീവനക്കാരനെ യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പണി മുടക്കിയ സ്വകാര്യ ബ സ്സിലെ തൊഴിലാളികള്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തടഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിക്കുക യും ഇതു തടയാന്‍ ശ്രമിച്ച പോ ലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഏഴുബസ്സ് ജീവനക്കാ രെ എസ്.ഐ എ.വി ദിനേശനും സംഘവും അറസ്റ്റ് ചെയ്തു.
സ്വകാര്യ ബസ്സ് ജീവനക്കാരായ കുഞ്ഞിമംഗലത്തെ കെ.വി ജയന്‍(37), ചെറുവത്തൂര്‍ കണ്ണങ്കൈയിലെ പി. പ്രിയേഷ്(33), എ.പി. പ്രദീപന്‍ (43), ഓലാട്ടെ ടി.പി. സുരേഷ് (33), കാഞ്ഞങ്ങാട് മാവുങ്കാലിലെ കെ.ടി. ജയേഷ് (33), ബന്തഡുക്ക ബേഡകത്തെബി. നിഷാന്ത്(29),പള്ളിക്കര പാ ക്കത്തെ ആര്‍.വി. പ്രകാശ്(34)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

No comments:

Post a Comment