Latest News

ശ്യാംജിത്ത് സുമിത്രന്‍ ദേശീയ സാംസ്‌കാരികോത്സവത്തിന്

പയ്യന്നൂര്‍: പയ്യന്നൂര്‍ യോദ്ധാകളരിപ്പയറ്റ് അക്കാദമിയിലെ വിദ്യാ ര്‍ത്ഥിയായ ശ്യാംജിത്ത് സുമിത്രന് ഹൈദരബാദില്‍ നടക്കുന്ന ദേശീയ സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേ ക ക്ഷണം ലഭിച്ചു.
കളരിപ്പയറ്റിലുള്ള മികവിന് 2013മുതല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സി.സി ആര്‍.ടി സ് കോളര്‍ഷിപ്പ് ലഭിക്കുന്ന ശ്യാംജി ത്ത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത കളരിപ്പയറ്റ് വിദഗ് ധനായ ഡോ.എ.കെ. വേണുഗോപാലിന്റെ ശിഷ്യനായ ശ്യാംജിത്ത് പയ്യന്നൂരിലെ വ്യാപാരി വി.പി. സു മിത്രന്റെയും പി.പി. രമണിയുടെ യും മകനാണ്. പരിയാരം ഉര്‍ സുലിന്‍സീനിയര്‍ സെക്കന്ററി സ് കൂള്‍ വിദ്യാര്‍ത്ഥിയാണ് ശ്യാം ജിത്ത് സുന്ദര്‍.

No comments:

Post a Comment