Latest News

കണ്ണൂര്‍ സൈബര്‍ പാര്‍ക്കിന്റെ നിര്‍മ്മാണ സ്തംഭനാവസ്ഥ പരിഹരിക്കണം -സി.കൃഷ്ണന്‍ എംഎല്‍ എ

പയ്യന്നൂര്‍ : വടക്കേ മലബാറിന്റെ ചിരകാല സ്വപ്നമായ എരമം പുല്ലു പാറയിലെ കണ്ണൂര്‍ സൈബര്‍ പാര്‍ക്കിന്റെ നിര്‍മ്മാണ സ്തംഭനാ വസ്ഥ പരിഹരിക്കണ മെന്ന് സി.കൃഷ്ണന്‍ എം എല്‍ എ മുഖ്യമ ന്ത്രിയോടും, വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു . ഐ ടി മേഖ ലയിലെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമഗ്ര മായി പരിശോധിക്കുന്നതിന്റെ ഇടയില്‍ ഇതിന്റെ പ്രവര്‍ത്തനം മ ന്ദീഭ വിച്ചതായിട്ടാണ് മനസിലാക്കുന്നത്.
2011 ജനുവരിയില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാ യി രിക്കെ തറക്കല്ലിട്ട പദ്ധതിയെ യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചി രുന്നു. ഇതിനെതിരെ നിയമസഭക്കകത്തെയും പുറത്തെയും പോ രാട്ടമാണ് പദ്ധതി വീണ്ടും സജീവമാക്കിയിരുന്നത്. അമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മാണം അവസാന ഘട്ടത്തിലായിരുന്നു . തറയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി കളാണ് ഇതിനകം പൂര്‍ത്തിയായത്. ഇതിനുമുകളില്‍ പ്രത്യേകം തയാറാക്കി നിര്‍മിച്ച ഇരുമ്പുതൂണുകള്‍ ഉറപ്പിച്ച് അതില്‍ പാനലുകള്‍ പിടിപ്പിക്കുന്ന രീതിയിലാണ് കെട്ടിടനിര്‍മാണം നടത്താന്‍ തീ രുമാനിച്ചിരുന്നത്. പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കാനാവ ശ്യമായ നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു

No comments:

Post a Comment