Latest News

ഖാദി തൊഴിലാളിക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും വിതരണം ചെയ്യണം

പയ്യന്നൂര്‍: ഖാദി തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനുംഅടിയന്തിരമായി വിതരണം ചെയ്യണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു. നാഷണല്‍ ഖാദി ലേബര്‍ യൂനിയന്‍ ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ ഖാദി തൊഴിലാളികള്‍ ക്ഷേമനിധി പയ്യന്നൂര്‍ മേഖല ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദി മേഖല ഇന്ന് പൂര്‍ണ്ണമായും പ്രതിസന്ധി നേരിടുകയാണെന്നും ഈ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂനിയന്‍ പ്രസിഡണ്ട് വി.എന്‍.എരിപുരം അദ്യക്ഷത വഹിച്ചു. എന്‍.ഗംഗാധരന്‍, ടി.വി കുഞ്ഞിരാമന്‍, എ.വി.ഗിരീശന്‍ മാസ്റ്റര്‍, കെ.എം. ശ്രീധരന്‍, കെ.വി. ബാബുരാജ്, അപ്യാല്‍ രാമചന്ദ്രന്‍, കെ.വി.എന്‍.കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. ഇ.എന്‍. പത്മാവതി സ്വാഗതവും രാധ നന്ദിയും പറഞ്ഞു.ധര്‍ണ്ണക്ക് മുമ്പായി പയ്യന്നൂര്‍ ടൗണില്‍ നടത്തിയ മാര്‍ച്ചില്‍ കെ.വി. പത്മനാഭന്‍, എ. ജനാര്‍ദ്ദനന്‍, ഇ.വി. കൈരളി, കെ. ജാനകി എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment