Latest News

മാലിന്യം: നാവല്‍ ഉദ്യോഗസ്ഥരെ കാത്ത് രാമന്തളി നിവാസികള്‍

 പയ്യന്നൂര്‍: നാവല്‍ അക്കാദമിയില്‍ നിന്നും പുറംതള്ള ുന്ന മാലിന്യം ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറിയതോടെ രാമന്തളി നിവാസികളുടെ പരാതി അന്വേഷിക്കാന്‍ നാവല്‍ അധികൃതര്‍ സന്നദ്ധരായി. ജനങ്ങളുടെ ദുരിതംകാണാന്‍നാവല്‍ ഉദ്യോഗസ്ഥര്‍ ഉച്ചയോടെ എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വന്‍ ജനക്കൂട്ടമാണ് നാവിക അക്കാദമിയുടെ പ്രധാന കവാടത്തിന് സമീപം തടിച്ചുകൂടിയത്. കിണറിലെ വെള്ളം കുളിക്കാന്‍ പോലും സാധിക്കാതെ ദുര്‍ഗന്ധം വമിക്കുകയും ജനങ്ങളില്‍ ചര്‍മ്മ രോഗങ്ങള്‍ പടരുകയും ജീവിക്കാനുള അവകാശം പോലും നഷ്ടമാകുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ ഒന്നടങ്കം നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റിനെതിരെ സമരരംഗത്തെത്തിയത്. സമീപത്തെ അംഗന്‍വാടികളില്‍ കുട്ടികള്‍ കുറഞ്ഞു തുടങ്ങിയതും ഛര്‍ദ്ദി വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ടതും പ്രദേശവാസികള്‍ക്ക് മാരക രോഗത്തിന് സാധ്യതയേറി.
സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ ഇവിടങ്ങളിലെ കിണറിലെ വെള്ളം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണെന്നുംപറയുന്നു.
കുടിവെള്ളം മലിനപ്പെട്ട സാഹചര്യത്തില്‍ ബദല്‍ സംവിധനമൊരുക്കാന്‍ പഞ്ചായത്ത് അധികതരും തയ്യാറായിട്ടില്ല.

No comments:

Post a Comment