Latest News

സ്വീകരണം നല്‍കും

 പയ്യന്നൂര്‍: കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടിന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിനു മുന്നോടിയായി നടക്കുന്ന സംസ്ഥാന വാഹന ജാഥക്ക് ഫിബ്രവരി ഇരുപതിന് രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സ്വീകരണ പരിപാടിയില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് പയ്യന്നൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം.വി . ജയരാജന്‍, ഫിലിപ്പ് ജോസഫ് നയിക്കുന്ന വാഹന പ്രചരണ ജാഥ പത്തൊമ്പതിന് കാസര്‍കോട് നിന്നാരംഭിച്ച് മാര്‍ച്ച് ഒന്നിന്തിരുവനന്തപുരത്ത് സമാപിക്കും. സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി പി.ടി അനില്‍കുമാര്‍,#സംസ്ഥാന കമ്മിറ്റി അംഗം പൂന്തോടന്‍ ബാലന്‍, നിയോജക മണ്ഡലം സെക്രട്ടറി ഏലിയാസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

No comments:

Post a Comment