Latest News

യു.ഡി.എഫ് വടക്കന്‍ മേഖലാ ജാഥക്ക് സ്വീകരണം നല്‍കും

 പയ്യന്നൂര്‍:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നേതാവ് എം.എം. ഹസ്സന്‍ നയിക്കുന്ന വടക്കന്‍ മേഖലാ പ്രചരണ ജാഥയുടെ കണ്ണൂര്‍ജില്ലാ തല ഉദ്ഘാടനം പതിനഞ്ചിന് ബുധനാഴ്ച രാവിലെ പത്ത് മണക്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.
ജാഥക്ക് വമ്പിച്ച സ്വീകരണം നല്‍കാന്‍ എം.കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ടി.വി. കുഞ്ഞമ്പുനായര്‍, വി.എന്‍. എറിപുരം, എ.പി. നാരായണന്‍, കെ.ടി. സഹദുള്ള, അഡ്വ. ഡി.കെ. ഗോപിനാഥ്, അഡ്വ. ബ്രിജേഷ് കുമാര്‍, എസ്.എ. ഷുക്കൂര്‍ഹാജി, പി.വി. ദാസന്‍, കെ.വി. കൃഷ്ണന്‍, വി.കെ.പി ഇസ്മായില്‍, എം. അബ്ദുള്ള, പി. ലളിതടീച്ചര്‍, അത്തായി പത്മിനി, എന്‍.വി മധുസൂദനന്‍, കെ.കെ. ഫല്‍ഗുനന്‍, കെ. ജയരാജ്, ഫായിസ് കവ്വായി, കല്ലത്ത് രാമചന്ദ്രന്‍, പിലാക്കല്‍ അശോഖന്‍, കെ.വി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment