Latest News

രജതജൂബിലി വാര്‍ഷിക സമ്മേളനം നാളെ

പയ്യന്നൂര്‍: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ അന്നൂര്‍ ഏരിയാ രജതജൂബിലി വാര്‍ഷിക സമ്മേളനം നാളെ രാവിലെ ഒമ്പതക്ക് അന്നൂര്‍ യു.പി. സ്‌കൂള്‍ഹാളില്‍ വെച്ച് നടക്കും.
രാവിലെ ഒമ്പതരമണിക്ക് പതാക ഉയര്‍ത്തല്‍. ഏരിയാ പ്രസിഡണ്ട് പി.വി ലക്ഷ്മണന്‍നായരുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് വി.പി. കൃഷ്ണപൊതുവാള്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ. രാഘവന്‍ മാസ്റ്റര്‍, പി. അപ്പുക്കുട്ടന്‍. കെ.കെ. രാമചന്ദ്രപൊതുവാള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പ്രവര്‍ത്തനറിപ്പോര്‍ട്ട് സെക്രട്ടറിയും വരവ് ചെലവ് കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടുംകെ.കെ. ദിവാകരന്‍ മാസ്റ്ററും അവതരിപ്പിക്കും.വി.പി. ബാലകൃഷ്ണന്‍ സ്വാഗതവും കെ.കെ. രാജലക്ഷ്മി നന്ദിയും പറയും.

No comments:

Post a Comment