Latest News

മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സാന്ത്വനം ചികിത്സാ പദ്ധതി ഉദ്ഘാടനം നാളെ

 പയ്യന്നൂര്‍: വിവിധ ആശുപത്രികളുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടപ്പാക്കുന്ന ചികിത്സാ സൗജന്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ സഹകരണ ആയുര്‍വേദയില്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിക്കും.മാധ്യമ പ്രവര്‍ത്തകരുടേയും കുടുംബാംഗങ്ങളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തിയ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തുകൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
ആശുപത്രി പ്രസിഡന്റ് അഡ്വ.ടി.വി.അജയകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെആര്‍എംയു സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സെയ്ത് മുഖ്യ പ്രഭാഷണം നടത്തും.പയ്യന്നൂര്‍ ഹെല്‍ത്ത് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി.ഐ.മധുസൂദനന്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും.ആശുപത്രി വൈസ് പ്രസിഡന്റ് കെ.കെ.ഗംഗാധരന്‍,സെക്രട്ടറി സന്തോഷ്,കെആര്‍എംയു ജില്ലാ പ്രസിഡന്റ് ഗണേശന്‍ പയ്യന്നൂര്‍ എന്നിവര്‍ സംസാരിക്കും.
പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍ യൂണിയന്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്.മാധ്യമരംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കിടത്തി ചികിത്സയോ ഓപ്പറേഷനോ പോലുള്ള അധിക സാമ്പത്തിക ബാധ്യത വരുന്ന ചികിത്സാ ചെലവുകളില്‍ ഇളവുനല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

No comments:

Post a Comment