Latest News

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഇരുപതാം വാര്‍ഷിക സമ്മേളനം ഇന്നും നാളെയും

പയ്യന്നൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഇരുപതാം വാര്‍ ഷിക സമ്മേളനം ഇന്നും നാളെയുമായി പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക്, പിലാത്തറ സംഗം ഓഡിറ്റോറിയം എന്നിവിടങ്ങളല്‍ നടക്കും.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിളംബര ഘോഷയാത്ര പുതിയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിക്കും.
വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനം കേരള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ മുതിര്‍ന്നവരെ ആദരിക്കും. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ പരിചയപ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ബ്രോഷര്‍ പ്രകാശനം ചെയ്യും. എം.പി ഭട്ടതിരിപ്പാട് സമ്മാനദാനം നിര്‍വ്വഹിക്കും. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രഭാവതി, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രഘുനാഥന്‍ നമ്പ്യാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.ഐ.മധുസൂദനന്‍, അഡ്വ. ഡി.കെ ഗോപിനാഥ്, എം.പി. ഭാസ്‌കരന്‍, വി.കെ.പി ഇ സ്മായില്‍, പി. ജയന്‍, തണ്ട്രായി രാമകൃഷ്ണന്‍, ടി.വി. കമലാക്ഷന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ടി.വിജി മാരാര്‍ സ്വാഗതവും എം.കെ. ശ്രീധരന്‍ നമ്പ്യാര്‍ നന്ദിയും പറയും. തുടര്‍ന്ന് കൊഴുമ്മല്‍ നാട്ടരങ്ങ് അവതരിപ്പിക്കുന്ന 'മുച്ചന്‍' നാടകം.
നാളെ പിലാത്തറ സംഗം ഓഡിറ്റോറിയത്തില്‍ നടക്കുന്നപ്രതിനി ധി സമ്മേളനം എം.പി. ഭട്ടതിരിപ്പാടിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി പി. കുമാരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പ്രവ ര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ.വി സുകുമാരന്‍ വരവ്-ചെല വ് കണക്കും അവതരിപ്പിക്കും. അഗസ്റ്റിന്‍ കുളത്തൂര്‍ സ്വാഗതവും പി. ബാലന്‍ നന്ദിയും പറയും.
സമ്മേളനത്തിന്റെ ഭാഗമായി ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് നാളെ ഉച്ചഭക്ഷണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികളായവപ്രൊഫ.ടി.വി. കമലാക്ഷന്‍, ടി.വിജി.മാരാര്‍, ഡോ. കെ. മോഹന്‍ രാമദാസ്, എം.കെ. ശ്രീധരന്‍ നമ്പ്യാര്‍,എ. ശ്രീധരന്‍ മാസ്റ്റര്‍, പി. ഗോപിനാഥന്‍ നായര്‍, എ.കെ. രാജഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

No comments:

Post a Comment