Latest News

കരിവെള്ളൂര്‍-കാവുമ്പായി റോഡിനു പുനര്‍ജന്മം

തളിപ്പറമ്പ്: കൈയേറ്റം കാരണം വിസ്മൃതിയിലായ കരിവെള്ളൂ ര്‍-കാവുമ്പായി റോഡിനു പുനര്‍ജന്മം. കരിവെള്ളൂരില്‍ 1946 ല്‍ നടന്ന കലാപത്തെ തുടര്‍ന്നു സമാനസ്ഥിതിയുണ്ടായിരുന്ന കാവുമ്പായി ലേക്ക് അന്നത്തെ മദ്രാസ് പ്രസിഡന്‍സി നിര്‍മിച്ച നാല്‍പത്തിരണ്ട് കിലോമീറ്റര്‍ വരുന്ന റോഡ് സ്വാതന്ത്ര്യലബ്ധിക്കു ശേഷം വിസ്മൃതിയി ലാവുകയും പിന്നീട് കൈയേറ്റം ചെയ്യപ്പെടുകയുമായിരുന്നു. കരി വെള്ളൂര്‍, പരിയാരം, കുറുമാത്തൂര്‍, ചെങ്ങളായി പഞ്ചായത്തു കളി ലൂടെ കടന്നുപോകുന്ന റോഡാണു വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്കു ശേഷം ഇപ്പോള്‍ പു നര്‍നി ര്‍ മ്മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്താണു റോഡ് പുനര്‍നി ര്‍മ്മിക്കുന്നത്. ഇതിന്റെ ചെങ്ങളാ യി ഭാഗത്തെ നിര്‍മാണം പൂര്‍ത്തി യായി വരികയാണ്. തളിപ്പറമ്പ് ആലക്കോട് സംസ്ഥാന ഹൈവേ യില്‍ നിന്നും നാടുകാണി മുതല്‍ കാലിക്കടവ് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം തൊണ്ണൂറ്റിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണു വിക സിപ്പിച്ചത്. ബോക്‌സ് കള്‍വര്‍ട്ട് രീതിയില്‍ ചെലവു കുറച്ചു നിര്‍മിച്ച പാലവും ഈ റോഡിലുണ്ട്. സാധാരണ രീതിയിലാണെങ്കില്‍ രണ്ടര കോടിയോളം ചെലവ് വരുന്നതാണു പാലം.
കാലിക്കടവ് മുതല്‍ പാറക്കോട് വരെയുള്ള 1.250 കിലോമീറ്റര്‍ ദൂരം ഒരു കോടി രൂപ ചെലവില്‍ മെക്കാഡം ടാറിംഗ് നടത്തുന്ന പ്രവൃത്തി ഇന്നാരംഭിക്കും. ഇവിടെ നിന്നും ചെങ്ങളായി പഞ്ചായത്തിലെ അ മ്മോന്തല വരെയുള്ള ഭാഗത്തെ പ്രവൃത്തി പിന്നീട് നടക്കും. സംസ്ഥാ നത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മൊക്കാഡം ടാറിംഗ് നട ത്തുന്നത് ആദ്യമായിട്ടാണെന്നു കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡ ന്റ് ഐ.വി.നാരായണന്‍ പറഞ്ഞു. രേഖകളില്‍ ഉണ്ടെങ്കിലും ഫല ത്തില്‍ ഇല്ലാതായ റോഡ് പുനര്‍നിര്‍മിക്കുന്നതിനുള്ള ജില്ലാ പഞ്ചാ യത്തിന്റെ പദ്ധതി പൂര്‍ത്തിയാവുന്നതോടെ തളിപ്പറമ്പില്‍ വരാതെ വളരെ എളുപ്പത്തില്‍ മലയോര പ്രദേശത്തുള്ളവര്‍ക്കു കരിവെള്ളൂര്‍ ദേശീയപാതയിലെത്താനാവും.
ഇന്നു വൈകുന്നേരം അഞ്ച് മണിക്ക് ചെറുകരയില്‍ നടക്കുന്ന ചടങ്ങില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തി ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥിരംസമിതി അധ്യക്ഷ കെ.സോന, കുറുമാത്തൂര്‍ പഞ്ചായത്ത് പ്ര സ ിഡന്റ് ഐ.വി.നാരായണന്‍, ചെങ്ങളായി പഞ്ചായത്ത് പ്രസി ഡന്റ് കെ.കെ.രത്‌നകുമാരി, കെ.ലളിത, കെ.ജാനകി, പി.വി.ദേവി, കെ.ലീല, കെ.വി.കെ. അയൂബ്, പി.പി.പ്രകാശന്‍, ഐ.വി.ഗോവിന്ദന്‍, ടി.ജനാര്‍ദനന്‍, കെ.ആലിക്കുഞ്ഞി, എ.ബാലകൃഷ്ണന്‍, എ.പ്രേമന്‍, കെ.ഷൈമ, സി.പി.പീതാംബരന്‍ എന്നിവര്‍ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.വി.സജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

No comments:

Post a Comment