Latest News

വാഹനാപകടം: പരുക്കേറ്റു

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്റിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്കേറ്റു. ഇന്ന് രാവിലെ എട്ടേകാല്‍ മണിയോടെയാണ് അപകടം. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ഗോവിന്ദന്റെ മകന്‍ പുതിയേടത്ത് വീട്ടില്‍ വിജയ(48)നാണ് പരുക്കേറ്റത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍. 60-എല്‍.8386നമ്പര്‍ സ്‌കൂട്ടറില്‍ കെ.എല്‍. 59-ഡി. 3777മാരുതി സ്വിഫ്റ്റ് കാറിടിക്കുകയായിരുന്നു. പരുക്കേറ്റ വിജയനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment