Latest News

ടോറസ് വണ്ടികളിലൂടെയുള്ള മണല്‍ക്കടത്ത് വ്യാപകം; പോലീസ് സ്‌ക്വാഡ് വിപുലീകരിച്ചു

കാസര്‍കോട്: ടോറസ് വണ്ടികളിലൂടെയുള്ള അനധി കൃത മണല്‍ ക്കടത്ത് തുടരുന്ന സാഹചര്യത്തില്‍ മണല്‍ മാഫിയാസംഘങ്ങളെ തളയ്ക്കാന്‍ പോലീസ് സ്‌ക്വാഡ് വിപുലീകരിച്ചു. കാസര്‍കോട്, കുമ്പ ള, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മണല്‍ക്കടത്ത് സജീവമാണ്. ഈ പോലീസ് സ്‌റ്റേഷ നുകളിലാണ് പോലീസ് സ്‌ക്വാഡുകള്‍ വിപുലീകരിച്ചിരിക്കുന്നത്.കാസര്‍കോട് സി ഐയു ടെയും കുമ്പള സി ഐയു ടെയും മേല്‍നോട്ടത്തിലുള്ള സ്‌ക്വാഡുകള്‍ മണല്‍ ക്കടത്ത് പിടികൂടാന്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ്. നഗരങ്ങളില്‍ രാത്രിയും പകലും വാഹനപരിശോധന ശക്തമാക്കിക്കഴിഞ്ഞു. മണല്‍ ക്കടത്ത് തടയുന്നതിന് ഇന്നലെ വൈകിട്ട് മണല്‍ കടത്തുകയായിരുന്ന ആറ് ടോറസ് വണ്ടികള്‍ കൂടി കാസര്‍കോട്ടു വെച്ച് പോലീസ് പിടികൂടി.
ഒരുമാസത്തിനിടയില്‍ തന്നെ ഇത്തരത്തിലുള്ള നിരവധി വാഹനങ്ങള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള സംഘങ്ങളാണ് കാസ ര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് ടോറസ് വണ്ടികള്‍ ഉള്‍പെടെയുള്ള വാഹനങ്ങളില്‍ വന്‍തോതില്‍ മണല്‍ കടത്തുന്നത്. ഇതിനിടയില്‍ മണല്‍ക്കത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘട്ടനങ്ങളും പതിവാകുന്നത് പോലീസിന് മറ്റൊരു തലവേദനയായിട്ടുണ്ട്.കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് മണല്‍ക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടിയത് നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. മഞ്ചേശ്വരം, ഉപ്പള, ഉളുവാര്‍  മണല്‍ക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കിടമല്‍സരം അക്രമങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

No comments:

Post a Comment