Latest News

സംസ്ഥാനത്ത് വിജിലന്‍സ് രാജോയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിജില ന്‍സ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്‍. ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ യുഡി എഫ് സര്‍ക്കാര്‍ തീരുമാനം അ ന്വേഷണ വിധേയമാക്കിയ വിജി ലന്‍സ് നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയി ലാ ണ് കോടതി പരാമര്‍ശം.
മന്ത്രി സഭായോഗ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്ന സ്ഥിതിയിലാണ്. വിജിലന്‍സ് കോടതികള്‍ അ നാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുനപരിശോധിക്കു ന്ന വിജിലന്‍സ് നടപടി ശരിയല്ല. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് സര്‍ക്കാരിന്റെ അ ധികാരപരിധിയില്‍ പെട്ട കാര്യമാണെന്നും ഇത് അന്വേഷിക്കുന്ന വിജിലന്‍സ് നടപടി അപക്വ മാ ണെന്നും ഹൈക്കോടതി വാക്കാ ല്‍ പരാമര്‍ശിച്ചു.
ശങ്കര്‍ റെഡ്ഡിയുടെ നിയമനം നിലവിലെ സര്‍ക്കാര്‍ ശരിവച്ചതിന് പുറമേ വിജിലന്‍സ് പരിശോധന നടത്തിയതാണ് ഹൈക്കോട തി യുടെ വാക്കാലുള്ള വിമര്‍ശന ത്തിന് കാരണമായത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ശങ്കര്‍ റെഡ്ഡിക്ക് നി യമനം നല്‍കിയതെന്നും ഇത് പ രിശോധിക്കണമെന്നും വിജില ന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ രമേശ് ചെന്നിത്ത ല ഹൈക്കോടതിയെ സമീപിക്കു കയായിരുന്നു. ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയ ഹൈക്കോടതി കേസ് മാര്‍ച്ച് എട്ടിലേക്ക് മാറ്റി.




No comments:

Post a Comment