Latest News

നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ആര്‍.എസ്.എസ് പയ്യന്നൂര്‍ താലൂക്ക് കാര്യവാഹക് പിലാത്തറ അറത്തിപറമ്പിലെ കൊട്ടില വീട്ടില്‍ സജിത്തി(32) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് സിപി.എം പ്രവര്‍ത്തകെ പോലീസ് അറസ്റ്റ് ചെയ്തു.
സി.പി.എം പ്രവര്‍ത്തകരായ കുണ്ടയംകൊവ്വലിലെ കെ. രാഹുല്‍(26), പാനോത്തെ പി. ബിജു(34), എ.വി. രാജീവന്‍(36), പി.വി. സുധീഷ് കുമാര്‍ എന്നിവരെ പെരിങ്ങോം എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് കാങ്കോല്‍ ശിവക്ഷേത്രത്തിനടുത്ത കൈലാസ് ഓഡിറ്റോറിയത്തില്‍ ആര്‍.എസ്.എസ്. സംഘം ബൈഠക് നടക്കവെ സംഘടിച്ചെത്തിയഒരുസം ഘം അക്രമിക്കുകയായിരുന്നു വെന്ന് പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്
 ഇരുകാലുകള്‍ക്കും തലക്കും സാരമായിപരുക്കേറ്റസജിത് ക ണ്ണൂരിലെ സ്വകാര്യ ആശുപത്രിയി ല്‍ ചികിത്സയില്‍ കഴിയുകയാണ്.
ഈ കേസില്‍ പത്തൊമ്പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതി രെ പോലീസ് കേസെടുത്തിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ത്തതുള്‍പ്പെടെയുള്ള സംഭവത്തിലാ ണ് പോലീസ് കേസെടുത്തത്.
ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരുക്കേറ്റ് രണ്ട് സി.പി.എം പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു

No comments:

Post a Comment