Latest News

കഞ്ചാവുമായി പിടിയില്‍

 കണ്ണൂര്‍:കഞ്ചാവുമായി ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ പിന്തുടര്‍ന്നെത്തിയ എക്‌സൈസ് സംഘം പിടികൂടി. അഴീക്കോട് പാലോട്ടുവയലിലെ ടി. ആദര്‍ശി(19)നെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. രാഗേഷുംസംഘവും പിടികൂടിയത്.
ഇന്നലെ വൈകുന്നേരം ആറരമണിയോടെ പയ്യാമ്പലം ബീച്ച് ചാലാട് റോഡില്‍ വെച്ച് കെ.എല്‍. 13-പി.445നമ്പര്‍ ബൈക്കില്‍ കഞ്ചാവുമായി പോവുകയായിരുന്ന ആദര്‍ശിനെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ഇരുപത് ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.

No comments:

Post a Comment