Latest News

വോളിബോള്‍ മത്സരം നാളെ തുടങ്ങും

പയ്യന്നൂര്‍: കണ്ടോത്ത് വോളി ഫ്രന്റ്‌സ് സംഘടിപ്പിക്കുന്ന രണ്ടാമത് അഭിലാഷ് സ്മാരക വോളി നാളെ മുതല്‍ പത്തൊമ്പത് വരെ തീയതികളിലായി എസ്.എന്‍. വായനശാലയ്ക്ക് സമീപമുള്ള ടി.വി. കുമാരന്‍ സ്മാരക ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍വെച്ച് കൈരളി പെരുന്തട്ട, ഇലഞ്ഞിത്തറ ഫ്രണ്ട്‌സ് കണ്ടോത്ത്, പയ്യന്നൂര്‍ കോളേജ്, ഫിനിക്‌സ്പാണപ്പുഴ, റെഡ്സ്റ്റാര്‍ പറവൂര്‍, ഫ്രന്‍സ് മുത്തത്തി എന്നീ ടീമുകള്‍ പങ്കെടുക്കും. ഗ്രാമീണ വോളിയില്‍ വി.ജാസ് അന്നൂര്‍, വോളി ഫ്രണ്ട് കണ്ടോത്ത്, കോ-ഓപ്പറേറ്റീവ് കോളേജ് പിലാത്തറ, സംഘം കുന്നരു എന്നീ ടീമുകള്‍ പങ്കെടുക്കും. മത്സരങ്ങള്‍ വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കും.
നാളെ വൈകുന്നേരം ആറ് മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വോളി അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി.ശശിധരന്‍, എം. ബാലകൃഷ്ണന്‍മാസ്റ്റര്‍, അഡ്വ. പി. സന്തോഷ്, കെ. പവിത്രന്‍ എന്നിവര്‍ സംസാരിക്കും. ഉദ്ഘാടന മത്സരത്തില്‍ റെഡ്സ്റ്റാര്‍ പറവൂരും ഫ്രന്റ്‌സ് മുത്തത്തിയും ഏറ്റുമുട്ടും. പത്തൊമ്പതിന് ഞായറാഴ്ച വൈകുന്നേരം ആറരമണിക്ക് ഫൈനല്‍ മത്സരം നടക്കും. 

No comments:

Post a Comment