Latest News

ഖാദി തൊഴിലാളികള്‍ സമരത്തിലേക്ക്

കരിവെള്ളൂര്‍:ഖാദി തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമര രംഗത്തിറങ്ങുവാന്‍ നാഷണല്‍ ഖാദി ലേബേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.എല്‍ഒ) കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
2010ല്‍ നടപ്പാക്കിയ മിനിമം വേജസ് അടിയന്തിരമായി പുതുക്കി ഡിഎ അടക്കം അനുവദിക്കുക, ഒരുവര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഉല്‍പാദന ഇന്‍സെന്റീവ് അടിയന്തിരമായി വിതരണം ചെയ്യുക, ഖാദി വ്യവസായം സംരക്ഷിക്കുക, വ്യാജ ഖാദി ഉല്‍പന്നങ്ങളുടെ വില്‍പന തടയുക, തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംരരംഗത്ത് ഇറങ്ങുന്നത്.എം. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി. വത്സരാജ്, തൊട്ടേന്‍ ബാലന്‍, കെ. രമണി, ഇന്ദിര, പി.വി. ദാമോദരന്‍, ശ്യാമള, സീത., പി.ടി.വി കരുണാകരന്‍, സെക്രട്ടറി #ിടിവി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment