Latest News

മെഗാക്വിസ് നാളെ

 പയ്യന്നൂര്‍: കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വിദ്യാമന്ദിര്‍ കോളേജ്, ലയണ്‍ സ് ക്ലബ്ബ് പയ്യന്നൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുകൊണ്ട് സ്‌കൂള്‍ തലത്തിലും സ്‌കൂള്‍ തലത്തില്‍ വിജയിച്ചുവരുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മെഗാ ക്വിസ്സും സംഘടിപ്പിക്കുന്നു.
നാളെ ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാമന്ദിര്‍ കോളേജില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്വിസ് മത്സരം ലയണ്‍സ് പ്രസിഡണ്ട് രാമചന്ദ്രന്‍ കെ.വിയുടെ അധ്യക്ഷതയില്‍ സി.എം മാത്യു എംഎഫ്‌ജെ ഉദ്ഘാടനം ചെയ്യും. പ്രൊ.കെ.വി നാരായണന്‍ സ്വാഗതവും യു.നാരായണന്‍ നന്ദിയും പറയും.
വൈകുന്നേരം അഞ്ച് മണിക്ക് സമ്മാദാനം. ഡോ. കെ. ഗോപിനാഥിന്റെ അധ്യക്ഷതയില്‍ എ.വി മാധവന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ഡോ. ടി.എം. സുരേന്ദ്രനാഥ് സ്വാഗതവും വിനോജ് കുമാര്‍ നന്ദിയും പറയും.

No comments:

Post a Comment