Latest News

മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍വന്‍ തീപിടുത്തം. ഉച്ചയ്ക്ക് പതിനൊന്നേമുക്കാലോടെ രാധാ തീയറ്ററിന്‌സമീപത്തെ മോഡേണ്‍ടെക്സ്റ്റയില്‍സിനാണ് തീപിടിച്ചത്.കടപൂര്‍ണ്ണമായും ക ത്തിനശിച്ചു.
തീ പടര്‍ന്നതോടെ മിഠായി തെരുവിലെ കടകള്‍ അധികൃതര്‍ ഒഴിപ്പിച്ചു. തീ പടര്‍ന്ന് സമീപത്തെ അഞ്ച് കടകളിലേക്ക് വ്യാപിച്ചു. വിമാനത്താവളത്തില്‍ നിന്നും മലപ്പുറത്തുനിന്നുമടക്കം ഏഴ് യൂനിറ്റ് ഫയര്‍ഫോഴ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ ക്കും പരുക്കേറ്റതായി വിവരമില്ല. കടയിലെ ജനറേറ്ററിന്റെ ഗ്യാ സ് പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം.മറ്റ് കടകളിലും ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം .വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഫയ ര്‍ഫോഴ്‌സെത്തി തീയണക്കുകയാണ് തീ നിയന്ത്രണാതീതമായില്ല . കനത്ത നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

No comments:

Post a Comment