Latest News

ആദരിച്ചു

പയ്യന്നൂര്‍: കണ്ണോം വെള്ളടക്കത്ത് ഭഗവതി ക്ഷേത്ര കമ്മറ്റി ഗിരീഷ് പുത്ത ഞ്ചേരി പുരസ്‌കാര ജേതാവ് രാമകൃഷ്ണന്‍ കണ്ണോം ക്ഷേത്രശില്പി വി.പി.രജില്‍ എന്നിവരെ ആദരിച്ചു.ക്ഷേത്ര മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രകല അക്കാദമി സിക്രട്ടരി ഡോ: വൈ.വി.കണ്ണന്‍ ആദരസംഗമം ഉല്‍ഘാടനം ചെയ്ത് ഉപഹാരം നല്കി. നവീകരണ കമ്മറ്റി ചെയര്‍മാന്‍ വി.പി.ശേഖര്‍ അദ്ധ്യക്ഷനായി .പി കെ രാധാകൃഷ്ണന്‍,കെ.ഗോവിന്ദന്‍ ,കെ.കെ മോഹന്‍ രാജ് എന്നിവര്‍ അതിഥി വന്ദനം നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസി.പ്രേംകുമാര്‍ കണ്ണോം സ്വാഗതവും പി.കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment