Latest News

'സമത' പയ്യന്നൂര്‍ രൂപീകരിച്ചു

 പയ്യന്നൂര്‍: സമത പയ്യന്നൂര്‍ സാംസ്‌കാരിക സംഘടന രൂപീകൃതമായി. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങായി നില്‍ക്കുകയും വളര്‍ന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും മറ്റ് സേവന പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ ലക്ഷ്യം. ഇരുപത്തിയഞ്ചോളം യുവാക്കളുടെ കൂട്ടായ്മയാണ് ഈ സംഘടന. പയ്യന്നൂര്‍ ടോപ്പ് ഫോം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രൂപീകരണയോഗത്തില്‍ പ്രസിഡണ്ടായി വി. മനോജിനെയും സെക്രട്ടറിയായി പി. സുദീപിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി മനോജി ടിയെയും സുരേഷ് വിഎമ്മും,ജോയിന്റ് സെക്രട്ടറിമാരായി കെ.വി. പത്മേഷ്, ടി സുധീഷിനെയും ട്രഷററായി എം. മഹഷിനെയും തിരഞ്ഞെടുത്തു.
സമത പയ്യന്നൂരിന്റെ ഉദ്ഘാടനം ഇരുപത്തിയഞ്ചിന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പകല്‍വീട്ടില്‍ വെച്ച് പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശസി വട്ടക്കൊവ്വല്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ വെച്ച് പകല്‍ വീട്ടിലേക്കുള്ള വസ്ത്ര വിതരണം ടി.ഐ മധുസൂദനന്‍ നിര്‍വ്വഹിക്കും. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ലീല, സുരേഷ് അന്നൂര്‍, രജീഷ് കണ്ണോത്ത്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് സമത പയ്യന്നൂരിന്റെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് നടക്കും.

No comments:

Post a Comment