Latest News

വിഷം കഴിച്ച് മരിച്ചു

പരിയാരം: ഗൃഹനാഥനെ കിടപ്പുമുറിയില്‍ വിഷം കഴിച്ചുമരിച്ചനിലയില്‍ കണ്ടെത്തി. ഇരിക്കൂര്‍ ചടച്ചിക്കണ്ടം കല്ലുവയലിലെ എ.കെ. വിജയനെ(58)യാണ് ഇന്ന് പുലര്‍ച്ചെയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍പ്പന്റര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ ദാമോദരന്‍-തമ്പായി ദമ്പതികളുടെ മകനാണ്. കമലാക്ഷിയാണ് ഭാര്യ. രതീഷ്, ബിജേഷ് എന്നിവര്‍ മക്കളും ലിജി മരുമകളും രാഘവന്‍, പത്മാവതി, പരേതനായ ദാസന്‍ എന്നിവര്‍ സഹോദരങ്ങളുമാണ്. ഇരിക്കൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment