Latest News

ചെറുപുഴയില്‍നിന്നും കാണാതായ യുവതിയെ കാമുകനോടൊപ്പം തമിഴ്‌നാട്ടില്‍ കണ്ടെത്തി

ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംതടത്തില്‍ നിന്ന് കാണാതായ പതിനെട്ടുകാരിയെ പോലീസ് തമിഴ്‌നാട്ടില്‍ വെച്ച് കണ്ടെത്തി.
മകളെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് തമിഴ്‌നാട് സ്വദേശിയായ യുവാവിനോടൊപ്പം യുവതിയെ കണ്ടെത്തിയത്. ചെറുപുഴയില്‍ ജെസിബി ഡ്രൈവറായി ജോലിക്കെത്തിയ തമിഴ്‌നാട്ടുകാരനായ ഈ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വസ്ത്രങ്ങളടങ്ങിയ ബാഗുമായി യുവതി നാടുവിടുകയായിരുന്നു. ഇരുവരും വിവാഹിതരായതായി പോലീസ് പറഞ്ഞു. യുവതിയെ ചെറുപുഴയിലെത്തിച്ചശേഷം പോലീസ് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment