Latest News

കെ.കെ.മാസ്റ്റര്‍ അനുസ്മരണം ഇന്ന്

തൃക്കരിപ്പൂര്‍: ചിത്രകാരനും നാടക പ്രവര്‍ത്തകനും തൃക്കരിപ്പൂരിലെ കലാ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ. കെ. മാസ്റ്ററുടെ ( അനിലന്‍ ചിത്രശാല ) ഒന്നാം ചരമ വാര്‍ഷിക ദി നം തൃക്കരിപ്പൂര്‍ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സമുചിതമായി ആചരിക്കും.
വൈകുന്നേരം നാലു മണിക്ക് കെ. എം.കെ ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനം യുവകലാസാഹിതി ജില്ലാ പ്ര സിഡണ്ട് വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ഷാ ജഹാന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിക്കും. വി.കെ.രവീന്ദ്രന്‍ അ നുസ്മരണ പ്രഭാഷണം നടത്തും. പി. കോരന്‍ മാസ്റ്റര്‍, എം.ടി. അ ന്നൂര്‍,പി.പി. കെ.പൊതുവാള്‍, യുവകലാസാഹിതി ജില്ലാ സെക്ര ട്ടറി ജയന്‍ നീലേശ്വരം, എം. ഗംഗാധരന്‍എന്നിവര്‍ സംസാരിക്കും. ഉദി നൂര്‍ സുകുമാരന്‍സ്വാഗതവും ഇ. രാഘവന്‍ മാസ്റ്റര്‍നന്ദിയും പറയും.

No comments:

Post a Comment