Latest News

വിജിലന്‍സ് ഡയരക്ടര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

 തിരു: സംസ്ഥാന വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് ധനകാര്യമന്ത്രി തോമസ് ഐസകും ചീഫ് സെക്രട്ടറിയും കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേടാണ് നടത്തിയതെന്നും ഡ്രഡ്ജര്‍ വാങ്ങുന്നതിന് കുറഞ്ഞ ടെന്റര്‍ ഒഴിവാക്കി കൂടിയ തുക കോട്ട് ചെയ്ത കമ്പനിക്ക് ഡഡ്ജര്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതിലൂടെ സര്‍ക്കാരിന് പതിനഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.
സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. റിപ്പോര്‍ട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രി നിയമോപദേശം തേടിയതായി അറിയുന്നു

No comments:

Post a Comment