Latest News

ചലച്ചിത്ര പ്രദര്‍ശനം ഞായറാഴ്ച

 പയ്യന്നൂര്‍: ഓപ്പണ്‍ ഫ്രെയിം പയ്യന്നൂരിന്റെ സഹകരണത്തോടെ രാമന്തളി ഒ.കെ.കെ. സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കും
 പത്തൊമ്പതിന് ഞായറാഴ്ച വൈകുന്നേരം ആറരമണിക്ക് രാമന്തളി കൊവ്വപ്പുറത്ത് വെച്ച് നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ ജയരാജിന്റെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഒറ്റാല്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കും.
പി. പ്രേമചന്ദ്രന്‍ ആമുഖ ഭാഷണം നടത്തും. ഒ.കെ.കെ. സ്മാരക കലാസമിതി പ്രസിഡണ്ട് ടി. ഗോവിന്ദന്‍ അധ്യക്ഷനായിരിക്കും.
നഴ്‌സറി ഫെസ്റ്റ് നാളെ
 പയ്യന്നൂര്‍:പയ്യന്നൂരും പരിസരങ്ങളിലുമുള്ള നഴ്‌സറി സ്‌കൂളുകളെ പങ്കെടുപ്പിച്ച് കൊണ്ട് കൊക്കാനിശ്ശേരി ജേസീസ് എല്ലാവര്‍ഷവും നടത്താറുള്ള നഴ്‌സറി ഫെസ്റ്റ് നാളെ രാവിലെ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍എ.കെ. കൃഷ്ണന്‍മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. നഗരസഭവൈസ് ചെയര്‍പേഴ്‌സണ്‍കെ.പി.ജ്യോതി ഉദ്ഘാടനം ചെയ്യും.ജേസീസ് മേഖലാ പ്രസിഡന്റ് ദിലീപ് ടി.ജോസഫ് മുഖ്യാതിഥിയായി സംബന്ധിക്കും. രാവിലെ ഒമ്പത മണി മുതല്‍ കുട്ടികളുടെ അക് ഷന്‍ സോംങ്ങ്,(ഇംഗ്ലീഷ്, മലയാളം) ചിത്ര രചന, സിനിമാ ഗാനാലാപനം, ഗ്രൂപ് ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ് തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരിക്കും.

No comments:

Post a Comment