Latest News

പയ്യന്നൂര്‍ സി.ഐ ഓഫീസില്‍ പൂന്തോട്ടം നിര്‍മ്മിച്ചുനല്‍കി

പയ്യന്നൂര്‍: പെരുമ്പ ലയണ്‍സ് ക്ലബ്ബ് പയ്യന്നൂര്‍ സി.ഐ ഓഫീസില്‍ അതിമനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചുനല്‍കി. സി.ഐ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ. ശിവപ്രസാദ് എംജെ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കെ. അശോകന്റെ അധ്യക്ഷതയില്‍ പി.പി. നാസര്‍, എം.എംവി ഇഖ്ബാല്‍, കെ. നാസിം, ഡോ. വരുണ്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കെ.യു വിജയന്‍ സ്വാഗതവും പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് നന്ദിയും പറഞ്ഞു.




No comments:

Post a Comment