Latest News

വിദ്യാര്‍ത്ഥികള്‍ക്കായി ഒ.എന്‍.വി കവിതാലാപന മത്സരം പത്തൊമ്പതിന്

 പയ്യന്നൂര്‍: എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ലൈബ്രറിയില്‍ (തുമ്പക്കൊവ്വല്‍) വെച്ച് ഫിബ്രവരി പത്തൊമ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഒ.എന്‍.വി കവിതാലാപന മത്സരം നടത്തുന്നു. ഹൈസ്‌കൂള്‍ തലവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495150274, 9496771957 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ലൈബ്രറി സെക്രട്ടറിക്ക് നേരിട്ട് പേരും നല്‍കുകയോ ചെയ്യാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment