Latest News

തൊഴില്‍ പ്രശ്‌നം ഒത്തുതീര്‍ന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ നെറ്റ് വര്‍ക് ചാനലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂനിയന്‍ നല്‍കിയ നോട്ടീസിനെ തുടര്‍ ന്ന് നിലനില്‍ക്കുന്ന പ്രശ്‌നം സ്ഥാപന ഉടമകളും യൂനിയന്‍പ്രതിനിധികളും നേരിട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പായി
 പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസുള്ള തൊഴിലാളികള്‍ക്ക് മാസം മൂവായിരം രൂപ വര്‍ദ്ധനവ് ലഭിക്കും. മറ്റെല്ലാ ജീവനക്കാര്‍ക്കും 2500രൂപ വര്‍ദ്ധനവും ലഭിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏപ്രില്‍ മുപ്പതിനുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വര്‍ദ്ധിപ്പിച്ച ശമ്പളം 2016 ജൂലായ് മാസം മുതല്‍ നല്‍കാനും 2017 ജൂലായ് മാസം മുതല്‍ എഴുന്നൂറ് രൂപ തോതില്‍ ക്ഷാമബത്ത നല്‍കുവാനും തീരുമാനമായി.
ചര്‍ച്ചയില്‍ മാനേജുമെന്റിന് വേണ്ടി ചെയര്‍മാന്‍ എന്‍. പുരുഷോത്തമന്‍, കെ.യു വിജയകുമാര്‍,കെ.വി രാജന്‍ എന്നിവരും യൂനിയനെ പ്രതിനിധീകരിച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി കുഞ്ഞപ്പന്‍, പി. ഷിജിത്ത്, ടി. ബാബു,എം. വി. ഷനു, ഇ.പി. സന്തോഷ് എന്നിവരും പങ്കെടുത്തു.

No comments:

Post a Comment