Latest News

ശിവരാത്രി ആഘോഷംനാളെ

പയ്യന്നൂര്‍: ശ്രീ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രം ശിവരാത്രി മഹോത്സവം നാളെ വിവിധ പൂജാദികര്‍മ്മങ്ങളോടെ ആഘോഷിക്കും. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെ അഖണ്ഡനാമജപം. രാവിലെ നാലര മണി മുതല്‍ അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, പന്ത്രണ്ട് മണിക്ക് ഉച്ചപൂജ, രാത്രി പത്ത് മണിക്ക് തിടമ്പ് നൃത്തം,
വൈകുന്നേരം നാലുമണി മുതല്‍ ഇളനീര്‍ അഭിഷേകം, ആറരണിക്ക് ദീപാരാധന, ഏഴുമണിക്ക് ശിവപൂജ, എട്ട് മണിക്ക് തായമ്പക, ഒമ്പത് മണിക്ക് എഴുന്നള്ളിപ്പ്, പത്തരമണിക്ക് ദര്‍പ്പണ്‍ പയ്യന്നൂര്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന,തുടര്‍ന്ന് വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, പതിനൊന്ന് മണിക്ക് ജപം ഓറ്ക്കസ്ട്ര പയ്യന്നൂര്‍ ഒരുക്കുന്ന ഭക്തിഗാനമേള. പയ്യന്നൂര്‍: കണ്ടങ്കാളി ശ്രീ പൂന്തുരുത്തി ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം (കോട്ടം) ശിവരാത്രി ആഘോഷം നാളെ നടക്കും. രാവിലെ എട്ട് മണിക്ക് ശിവപൂജ, ഒമ്പത് മണിക്ക് കരിവെള്ളൂര്‍ വനമാല അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്രം ഭജന സംഘം വക ഭജന, ഏഴുമണിക്ക് നിറമാല.



No comments:

Post a Comment