Latest News

മെഡിക്കല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കണം

 പയ്യന്നൂര്‍: മെഡിക്കല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കണമെനന് കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം പയ്യന്നൂര്‍ എസ്.ഐ എ.വി. ദിനേശ് ഉദ്ഘാടനം ചെയ്തു. ഇ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പുലിക്കോടന്‍ നാരായണന്‍, കല്ലറ ബാലകൃഷ്ണന്‍, മൊയ്യം രാഘവന്‍, എം. നാരായണന്‍, എം.ഒ. വേണുഗോപാലന്‍, പി. ബാലന്‍, സി. സുബ്രഹ്മണ്യന്‍, എം.വി. പ്രഭാകരന്‍,കെ. വിജയന്‍, എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി സി. സുബ്രഹ്മണ്യന്‍(പ്രസിഡണ്ട്), ഇ. രവീന്ദ്രന്‍(സെക്രട്ടറി), വി.എ. സൈമണ്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment