Latest News

മന്‍സൂര്‍ അലി വധം: രണ്ടാംപ്രതിയില്‍ നിന്നുംപണം വാങ്ങിയ സ്വാമി അറസ്റ്റില്‍

 കാസര്‍കോട്: തളങ്കര സ്വദേശി മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ രക്ഷിക്കാന്‍ മന്ത്രവാദം നടത്തു ന്നതിനായി പണം വാങ്ങിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹാസന് സമീപം ശ്രീരാംപുര ദൊഡ്ഡമഗെയിലെ രംഗണ്ണ (55)യെ യാ ണ് കുമ്പള സി ഐ വി വി മനോജ് അറസ്റ്റ് ചെയ്തത്. രംഗണ്ണ യു ടെ ഉപ്പളയിലെ ഓഫീസില്‍ നിന്നും മന്‍സൂര്‍ അലിയുടെ ഫോണും 52,000 രൂപയും പോലീസ് പിടികൂടിയിട്ടുണ്ട്.
കൊലപാതകത്തെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും പോലീസിനെ അറിയിച്ചില്ലെന്നതിനാണ് സ്വാമിയെ കൂടി പ്രതിചേര്‍ത്തിരിക്കുന്നത്. മന്‍സൂര്‍ അലിയെ കൊന്ന് പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അബ്ദുല്‍ സലാം മന്ത്രവാദക്രിയകള്‍ ചെയ്യാനായി 52,000 രൂപ നല്‍കിയതായി ചോദ്യം ചെയ്തപ്പോള്‍ രംഗണ്ണ സമ്മതിച്ചു. ഉപ്പളയില്‍ മുറി വാടകയ്‌ക്കെടുത്ത് കൈനോട്ടം, കൂടോത്രം, മാട്ടം തുടങ്ങിയ ക്രിയകള്‍ ചെയ്ത് പണം തട്ടുന്ന രീതിയാണ് രംഗണ്ണ അനുവര്‍ത്തി ക്കുന്നത്.

No comments:

Post a Comment